കുവൈത്ത്: കുവൈത്തിൽ ജൂൺ 26 വ്യാഴാഴ്ച പൊതു അവധി. കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് ക്യാബിനറ്റാണ് ഇസ്ലാമിക പുതുവത്സരമായ 1447 ഹൈജ്റാ പുതുവത്സരദിനം പൊതുഅവതിയായി പ്രഖ്യാപിച്ചത്.
ഈ ദിവസത്തിൽ എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 29 ഞായറാഴ്ച ജോലി പുനരാരംഭിക്കും.
പ്രത്യേക ദൗത്യങ്ങൾ ഉള്ള ഏജൻസികൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് ജോലി സമയം നിശ്ചയിക്കുന്നത് എന്നും സർക്കാർ ഔദ്യോഗിക പത്ര കുറിപ്പിൽ അറിയിച്ചു. .