കുവൈത്ത്: കുപ്പിവെള്ളത്തിന്റെ വില അനാവശ്യമായി വർദ്ധിപ്പിക്കുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി.
ഉപഭോക്തൃ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും വിപണിയിലെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനുമായി കുപ്പിവെള്ള നിർമ്മാണ ശാലകളുടെ പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മന്ത്രി ഈ മുന്നറിയിപ്പ് നടത്തിയത്.
കുപ്പിവെള്ള നിർമ്മാതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനും ഉത്പാദനം നിസ്സാരമായി തുടരാൻ വേണ്ട സഹായങ്ങൾ നൽകാനും സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജലവും മറ്റ് അടിസ്ഥാന വസ്തുക്കളും ലഭ്യമാകുന്നതും വില സ്ഥിരതയും ഉറപ്പാക്കാനായി മന്ത്രാലയം പ്രതിദിന നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘനങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി, ഇതിനൊപ്പം സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
യോഗത്തിൽ പങ്കെടുത്ത ഫാക്ടറി പ്രതിനിധികൾ കുപ്പിവെള്ളം നിലവിലെ വിലയ്ക്ക് സ്ഥിരമായി ലഭ്യമാക്കാൻ തയാറാണെന്നും, എല്ലാവരും പൂർണ്ണ ശേഷിയിൽ ഉത്പാദനം തുടരുന്നതായും അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഒപ്പം സമൂഹത്തിന് വേണ്ടിയുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അവർ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.