New Update
/sathyam/media/media_files/2025/06/24/untitlediranciesku8-2025-06-24-13-18-21.jpg)
കുവൈറ്റ്: കശ്മീരിലെ മഞ്ഞുമലകളിൽ നിന്നുള്ള തനതായ സ്വാദിഷ്ടമായ ചെറികൾ ഉൾപ്പെടെ ഇന്ത്യയിൽ കൃഷി ചെയ്ത വിവിധ ഫലങ്ങൾ കുവൈറ്റിലെ വിപണിയിൽ അവതരിപ്പിച്ചു.
Advertisment
റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, പ്ലം, മാംഗോസ്റ്റീൻ, പുലാസൻ എന്നീ ഫലങ്ങളാണ് ഇതിൽ ഉൾപ്പെട്ടത്.
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുളുക കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഈ സവിശേഷ ഫലങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി.
/filters:format(webp)/sathyam/media/media_files/2025/06/24/untitlediranciesku8888-2025-06-24-13-18-55.jpg)
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഭാരതത്തിന്റെ കാർഷിക വൈവിധ്യവും കാട്ടുന്ന ഈ പ്രകാരത്തിലുള്ള നീക്കം കുവൈറ്റ് വിപണിയിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുമെന്നും
ഭാരതത്തിൽ കൃഷി ചെയ്ത ഉയർന്ന നിലവാരത്തിലുള്ള ഫലങ്ങളെ ആഗോള വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us