കുവൈത്ത്: പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യുസഫ് അൽ സബാഹ് ഹുസൈനിയ്യകൾ സന്ദർശിച്ചു.
മുഹറം പ്രമാണിച്ച് നടക്കുന്ന മതാചാരങ്ങൾക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.
രാജ്യത്തെ വിവിധ ഹുസൈനിയ്യകളിലേക്കാണ് അദ്ദേഹം സന്ദർശനം നടത്തിയത്. സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയും മതപരമായ ചടങ്ങുകൾ സംവേദനപൂർണ്ണമായ അന്തരീക്ഷത്തിൽ നടക്കുന്നതിനുള്ള ക്രമീകരണങ്ങളും മന്ത്രി വിലയിരുത്തി.
സമാധാനപരവും നിയമാനുസൃതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളുടെ സഹകരണം, പ്രത്യേകിച്ച് ഹുസൈയിനികളിൽ അത്യന്തം പ്രധാനമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.