കുവൈത്ത്: സൈബർ കുറ്റകൃത്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിമിനൽ രേഖകളും ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസുകളും നിർണായകമാവുന്നു എന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ-ഹസ്സൻ പറഞ്ഞു.
സൈബർ ഭീഷണികൾ നിലവിൽ അനുഭവപ്പെടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളികളിലൊന്നാണെന്നും, പ്രതികളെ തിരിച്ചറിയാനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനും ആധുനിക സാങ്കേതികവിദ്യയുടെ സഹായം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരന്മാരുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുകയും, നിയമപരമായി ഉപയോഗിക്കുകയും ചെയ്യുന്നതിൽ വകുപ്പ് സൂക്ഷ്മത പാലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയതായി രൂപപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ ഫോറൻസിക് യൂണിറ്റ് സൈബർ കുറ്റാന്വേഷണത്തിനുള്ള പ്രധാന അടിസ്ഥാനമായിത്തീരുമെന്നും അദ്ദേഹം അറിയിച്ചു.