കുവൈത്തിൽ താമസ, തൊഴിൽ വിസാ നിയമം ലംഘനം; 239 പേർ പിടിയിൽ

നിയമപരമായ നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

New Update
arrest

കുവൈത്ത്: രാജ്യവ്യാപകമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ കർശന സുരക്ഷാ പരിശോധനയിൽ താമസ വിസ തൊഴിൽ അനുമതിയും ലംഘിച്ച 239 പേരെ അറസ്റ്റ് ചെയ്തു. 

Advertisment

അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, ഇത്തരത്തിലുള്ള നിയമലംഘകരിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യാംപെയിൻ നടപ്പിലാക്കിയതായാണ്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ചായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.


നിയമപരമായ നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും അതിനായി വിവിധ ടീമുകൾ തുടർച്ചയായി പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു

Advertisment