കുവൈത്ത്: തെരുവുകൾക്കും മൈതാനങ്ങൾക്കും ആളുകളുടെ പേരുകൾ ഒഴിവാക്കി നമ്പറുകളായും അറബ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളായും പേരുമാറ്റം നടപ്പാക്കാനാണ് കുവൈത്ത് മന്ത്രിസഭയുടെ തീരുമാനം.
നഗരങ്ങൾക്കും ഉപനഗരങ്ങൾക്കും മേഖലകൾക്കും തെരുവുകൾക്കും പേരിടലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പഠിക്കുന്ന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് 591 തെരുവുകൾക്ക് സംഖ്യകളായാണ് പുതിയ പേരുകൾ നൽകുന്നത്. കൂടാതെ മൂന്ന് തെരുവുകൾക്ക് അറബ് രാജ്യങ്ങളിലെ നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളിലേക്ക് മാറ്റം വരുത്തുമെന്നും അറിയിച്ചു.
ഈ നടപടി കുവൈത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഡിജിറ്റലൈസേഷനിലേക്കുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വരുന്നത്എന്നാണ് റിപ്പോർട്ട്.