കുവൈത്ത്: കുട്ടികൾക്ക് ലൈസൻസില്ലാതെ വാഹനമോടിക്കാൻ അനുവദിക്കുന്ന മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.
അടുത്തിടെ നടന്ന പരിശോധനകളിൽ 55 അപ്രായശീലരെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിനായി പിടികൂടി, ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്അറിയിച്ചു.
ട്രാഫിക് വകുപ്പ് നടത്തിയ വാഹന പരിശോധനകളിൽ 19,407 ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ 30 വാഹനങ്ങളും മൂന്ന് മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായ ലംഘനങ്ങൾ നടത്തിയ 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത്, 82 വാഹനങ്ങൾ പിടിച്ചെടുത്തു.
പരീക്ഷണങ്ങളുടെ ഭാഗമായി 1,392 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 199 അപകടങ്ങൾ പരിക്കുകൾക്ക് കാരണമായി.
വൈകുന്നേരങ്ങളിൽ കുട്ടികളെ വാഹനമോടിക്കാൻ വിടുന്നത് അപകടജനകമെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃതമായി വാഹനമോടിക്കുന്നതിന് കുട്ടികളെ അനുവദിക്കുന്ന മാതാപിതാക്കൾക്ക് കടുത്ത നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്അധികാരികൾ വ്യക്തമാക്കി.
പ്രത്യേകിച്ച് വേനൽക്കാല അവധിക്കാലത്ത് ഇത്തരം സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
മാതാപിതാക്കൾ ഗൗരവപൂർവ്വം ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ട്രാഫിക് വകുപ്പ് ആവർത്തിച്ച് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധനയും നിയമനടപടികളും കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.