കുവൈറ്റ്: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ നിര്‍ദ്ദേശമനുസരിച്ച്, 2025 ജൂലൈ 1 മുതല്‍ ആര്‍ട്ടിക്കിള്‍ 18 വിസയുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യം വിടുന്നതിന് സാധുവായ 'എക്‌സിറ്റ് പെര്‍മിറ്റ്' നിര്‍ബന്ധമാണെന്ന് ജസീറ എയര്‍വേയ്സ് അറിയിച്ചു.
പുതിയ നിയമം അനുസരിച്ച്, ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ള എല്ലാ യാത്രക്കാരും അവരുടെ തൊഴിലുടമ മുഖേന സാഹേല്‍ ആപ്ലിക്കേഷന്‍ വഴി ഈ എക്‌സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കണം.
എക്‌സിറ്റ് പെര്‍മിറ്റില്ലാത്ത യാത്രക്കാരെ പാസ്‌പോര്‍ട്ട് നിയന്ത്രണ കൗണ്ടറിലൂടെ കടത്തിവിടില്ലെന്നും, തന്മൂലമുണ്ടാകുന്ന ഫ്‌ലൈറ്റ് റദ്ദാക്കലുകള്‍ക്ക് ജസീറ എയര്‍വേയ്സ് നഷ്ടപരിഹാരം നല്‍കില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
യാത്ര സുഗമമാക്കുന്നതിന്, എല്ലാ യാത്രക്കാരും അവരുടെ യാത്രാ രേഖകളുടെയും 'എക്‌സിറ്റ് പെര്‍മിറ്റിന്റെയും' സാധുത ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജസീറ എയര്‍വേയ്സ് അഭ്യര്‍ത്ഥിച്ചു.
ശരിയായ യാത്രാ രേഖകളുടെ അഭാവം മൂലം ഉണ്ടാകുന്ന യാത്രാ തടസ്സങ്ങള്‍ക്ക് ജസീറ എയര്‍വേയ്സ് ഉത്തരവാദിയായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പുതിയ നിയമം ആര്‍ട്ടിക്കിള്‍ 18 വിസയില്‍ കുവൈറ്റില്‍ കഴിയുന്ന നിരവധി പ്രവാസികളെ നേരിട്ട് ബാധിക്കും.
അതിനാല്‍, രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ സമയബന്ധിതമായി എക്‌സിറ്റ് പെര്‍മിറ്റ് നേടേണ്ടത് അത്യാവശ്യമാണ്. കമ്പനി ഔദ്യോഗിക പത്ര കുറിപ്പില്‍ അറിയിച്ചു.