കുറൈൻ മാർക്കറ്റിൽ തീപിടിത്തം: അഞ്ചുപേർക്ക് പരിക്ക്, തീ നിയന്ത്രണത്തിലാക്കി

സംഭവസ്ഥലം ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായും, സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിലെ കുറൈൻ മാർക്കറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഭക്ഷണശാലയിലും അതിനോട് ചേർന്ന കടകളിലും ഉണ്ടായ തീപിടിത്തം കുവൈത്ത് ഫയർഫോഴ്‌സ് യൂണിറ്റുകൾ സമയോചിതമായി നേരിടുകയും  നിയന്ത്രണ വിധേമാക്കുകയു ചെയ്തു.

Advertisment

തീ അണക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിച്ച ഫയർഫോഴ്‌സ് സംഘം തീ പൂർണമായി അണച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലം ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായും, സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

Advertisment