കുവൈറ്റ്: സബാഹ് അൽ-അഹമ്മദ് സീ സിറ്റിയിലെ ഒരു ബീച്ചിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമന സേനയും സീ റെസ്ക്യൂ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
മുങ്ങിമരിച്ചയാളുടെ മൃതദേഹം കണ്ടെത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരുന്നു.