വനിതാവേദി കുവൈത്ത്‌ പൊതുപരിപാടി സംഘടിപ്പിച്ചു

ചടങ്ങിൽ വനിതാ വേദി പ്രസിഡൻ്റ് ആരീഫാ ബീവി അധ്യക്ഷത വഹിച്ചു.  പ്രശസ്ത ചലച്ചിത്ര പ്രവർത്തക അഖില ആൻവി ലോഗോ പ്രകാശനം ചെയ്തു

New Update
Untitledmusk

കുവൈത്ത്‌: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വനിതാ വേദി കുവൈറ്റിന്റെ കലാ സാംസ്കാരിക പരിപാടികളുടെ ഭാഗമായി അബാസിയായിൽ വെച്ച് നടന്ന പൊതു പാരിപടികളുടെ ഉദ്ഘാടനം അഷ്‌റഫ് കാളത്തോട്  നിർവ്വഹിച്ചു. 

Advertisment

സ്ത്രീ ശാക്തീകരണത്തിന്റെ  പ്രാധാന്യം വിദ്യാഭ്യാസം, അവബോധം, പരിശീലനം എന്നിവയിലൂടെ മാത്രമേ ഉണ്ടാകു എന്നും, അതിന്  സ്ത്രീകളുടെ പദവി ഉയർത്തുകയും സ്ത്രീകളെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായി ശാക്തീകരിക്കുകയും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും സമൂഹത്തിൽ തുല്യപങ്കാളികളായി ഉയർത്തിക്കൊണ്ടുവരികയും വേണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഷ്‌റഫ് കാളത്തോട് എടുത്ത്‌ പറഞ്ഞു.

Untitledmusk

ചടങ്ങിൽ വനിതാ വേദി പ്രസിഡൻ്റ് ആരീഫാ ബീവി അധ്യക്ഷത വഹിച്ചു.  പ്രശസ്ത ചലച്ചിത്ര പ്രവർത്തക അഖില ആൻവി ലോഗോ പ്രകാശനം ചെയ്തു. സെക്രട്ടറി സീന നൗഫൽ സ്വാഗതം പറഞ്ഞു.ഷാജിത മുഖ്യപ്രഭാഷണം നടത്തി, 

വട്ടിയൂർക്കാവ് കൃഷ്ണകുമാർ (കെകെ), എഴുത്തുകാരനും, ജികെപിഎ സ്ഥാപകനും, സാമൂഹിക പ്രവർത്തകനായ മുബാറക്ക്‌ കാമ്പ്രത്ത്, കവിയും, സാമൂഹിക പ്രവർത്തകനുമായ  വിബീഷ് തിക്കൊടി, ചാരിറ്റി പ്രവർത്തനത്തിൽ സജീവ സാനിധ്യമായ ജോയ്, സാമൂഹ്യ പ്രവർത്തകനായ അജ്മൽ തുടങ്ങിയവർ സംസാരിച്ചു, ട്രെഷറര്‍ സജീന നന്ദി പറഞ്ഞു.

Untitledmusk

വനിതാ വേദി പ്രവർത്തകരുടെ നൃത്തവും പാട്ടും സ്കിറ്റും ഒക്കെയായി വളരെ മനോഹരമായ പരിപാടിയുടെ ആങ്കറിങ് നടത്തിയത് വളർന്ന് വരുന്ന കലാകാരിയും സെൻട്രൽ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് സ്റുഡന്റുമായ  ലയാൻ  അഷ്‌റഫ് ആയിരുന്നു.

Advertisment