അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് അമീർ

സുരക്ഷ, സാമ്പത്തിക സഹകരണം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിച്ചു വരുന്നുണ്ട്.

New Update
amir kuwait Untitledtrumpus

കുവൈത്ത്: കുവൈത്തിൽ അമേരിക്കയുമായി ഉള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ താല്പര്യമുണ്ടെന്ന് അമീർ ശൈഖ് മുഹമ്മദ് അൽ സബാഹ് അൽ സലിം വ്യക്തമാക്കി.

Advertisment

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇരുപക്ഷ പ്രത്യയശാസ്ത്രത്തെയും ആഗോള സമാധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത് എന്നും അമീർ പറഞ്ഞു.

സുരക്ഷ, സാമ്പത്തിക സഹകരണം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിച്ചു വരുന്നുണ്ട്.

മേഖലയിലും ആഗോളതലത്തിലും സ്ഥിരത നിലനിറുത്താനുള്ള അമേരിക്കയുടെ പങ്ക് അദ്ദേഹം വിശേഷിപ്പിച്ചു. ഈ അടിത്തറയിൽ ഇനിയുമുള്ള സഹകരണം കൂടുതൽ വിപുലമാകുമെന്നും അമീർ പ്രതീക്ഷ പ്രകടിപ്പിച്ചു.

അമീറിന്റെ പ്രസ്താവന കുവൈത്തിന്റെ വിദേശ നയത്തിന്റെയും പ്രതിരോധ തന്ത്രങ്ങളുടെയും ഭാഗമായി വടക്കേ അമേരിക്കയുമായി നിലനിൽക്കുന്ന ദീർഘകാല ബന്ധത്തെ വിലമതിക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Advertisment