കുവൈത്തിൽ നിയമവിരുദ്ധ ചൂതാട്ടം പ്രോത്സാഹിപ്പിച്ചയാൾ അറസ്റ്റിൽ

പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇയാളെ ഉടൻതന്നെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും.

New Update
Untitledagan

കുവൈത്ത്: സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കേസിൽ ഒരാളെ കുവൈത്ത് സൈബർ ക്രൈം വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തു. സ്നാപ്ചാറ്റ് ഉപയോഗിച്ച് ചൂതാട്ടത്തിനായി ആളുകളെ ക്ഷണിച്ച ഒരു കുവൈത്ത് പൗരനാണ് പിടിയിലായത്.

Advertisment

ഇയാൾ തൻ്റെ ഫോളോവേഴ്‌സിനെ സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും, "ഉറപ്പായ ലാഭം" വാഗ്ദാനം ചെയ്ത് ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു.


ഓൺലൈനായോ വിദേശത്തെ ചൂതാട്ട കേന്ദ്രങ്ങളിലോ ആയിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കുവൈത്ത് നിയമപ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയും ഇലക്ട്രോണിക് തട്ടിപ്പും വഞ്ചനയുമായി കണക്കാക്കപ്പെടുന്നു.

പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇയാളെ ഉടൻതന്നെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും.

നിയമവിരുദ്ധമായ ഡിജിറ്റൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisment