ഇന്ത്യൻ എംബസിയിൽ “ഓപ്പൺ ഹൗസ്” ജൂലൈ 10ന്: അംബാസഡറുമായി നേരിട്ടുള്ള സംവാദത്തിന് അവസരം

“Meet the Ambassador” എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡറും കോൺസുലർ ഉദ്യോഗസ്ഥരും ചേർന്ന് ഇന്ത്യക്കാരെ നേരിൽ കണ്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്.

New Update
Untitledagan

കുവൈത്ത്: കുവൈറ്റിലുള്ള ഇന്ത്യൻ പൗരന്മാരുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെയിടയിലെ കോൺസുലർ പ്രശ്നങ്ങൾ കേൾക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ എംബസി “ഓപ്പൺ ഹൗസ്” പരിപാടി സംഘടിപ്പിക്കുന്നു.

Advertisment

“Meet the Ambassador” എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡറും കോൺസുലർ ഉദ്യോഗസ്ഥരും ചേർന്ന് ഇന്ത്യക്കാരെ നേരിൽ കണ്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്.

ജൂലൈ 10, 2025 (വ്യാഴം) രാവിലെ 11:30 മണിക്ക് ഇന്ത്യൻ എംബസി കുവൈറ്റിലായിരിക്കും പരിപാടി നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 10:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, രേഖാപ്രശ്നങ്ങൾ, നിയമപരമായ സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിർദേശങ്ങൾ നൽകാനും പരിഹാരങ്ങൾ തേടാനും ഈ പരിപാടിയിൽ അവസരമുണ്ടാകും.


സ്ഥലം: ഇന്ത്യൻ എംബസി, കുവൈറ്റ്
തീയതി: 10-07-2025
സമയം: 11:30 (രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ)

Advertisment