കുവൈത്ത്: കുവൈത്തിലെ അബ്ദലി മരുഭൂമി പ്രദേശത്ത് കുഴിബോംബ് സ്ഫോടനത്തെ തുടർന്ന് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റവരെ എയർ ആംബുലൻസ് വഴി ജഹ്‌റ, സബാഹ് ആശുപത്രികളിലേക്ക് മാറ്റി.
ഇറാഖി അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴിബോംബുകളിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.