കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു

വെള്ളിയാഴ്ച മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

New Update
Untitledbrasil

കുവൈത്ത്: സൂംബ വിവാദത്തിന്റെ പേരിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ് മാഷിന് എതിരെ കേരള വിദ്യാഭാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടിക്ക്  എതിരെ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

Advertisment

വെള്ളിയാഴ്ച മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന സംഗമം വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജനാബ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഓൺ ലൈൻ മാർഗം ഉൽഘടനം നിർവഹിക്കുന്നതാണ്.

ശേഷം നടക്കുന്ന ചർച്ചയിൽ വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്‌വാൻ ബറാമി, ഇസ്ലാഹീ സെന്റർ പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Advertisment