കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

അതെ സമയം ഈ നടപടി നിയമ വിരുദ്ധവും, സസ്‌പെൻഡ് ചെയ്തത് തെറ്റാണെന്നുമുള്ള കേരള  ഹെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സംഗമം വിലയിരുത്തി . 

New Update
Untitledgggg

കുവൈത്ത്: സൂംബ വിവാദത്തിന്റെ പേരിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിനെതിരെ വിദ്യാഭാസ വകുപ്പ്  സ്വീകരിച്ച അച്ചടക്ക നടപടി അങ്ങേ അറ്റം  അപലപനീയവും പ്രതിഷേ ധാർഹവുമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ മംഗഫിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

അതെ സമയം ഈ നടപടി നിയമ വിരുദ്ധവും, സസ്‌പെൻഡ് ചെയ്തത് തെറ്റാണെന്നുമുള്ള കേരള  ഹെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സംഗമം വിലയിരുത്തി . 

സൂംബ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അധ്യാപകൻ ടി.കെ. അഷറഫിനെതിരെ നടപടി സ്വീകരിച്ചത് തീർത്തും ജനാധിപത്യവിരുദ്ധമാണ്. 

യാതൊരുവിധ ചർച്ചകളും കൂടിയാലോചനകളുമില്ലാതെ, പൊതുവിദ്യാലയങ്ങളിലേക്ക് നിർബന്ധബുദ്ധിയിൽ സർക്കാർ കൊണ്ടുവന്ന സൂംബാ ഡാൻസ് എന്ന 'ലഹരി വിരുദ്ധ' പദ്ധതി തീർത്തും അശാസ്ത്രീയവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതുമാണെന്നും, ഇത്തരം തെറ്റായ നീക്കങ്ങൾക്കെതിരെ പൊതു സമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നും പ്രമേയം വ്യക്തമാക്കി. 

ധാർമികതയിൽ ഊന്നിയ നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്ത ഈ വിഷയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ മാന്യമായ ഒരു വിയോജിപ്പ് ഉന്നയിച്ചപ്പോഴേക്കും ദ്രുതഗതിയിൽ അദ്ദേഹത്തിനെതിരെ സ്വീകരിച്ച സസ്പെൻഷനടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടികൾ തികഞ്ഞ ഫാഷിസവും പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും സംഗമം വ്യക്തമാക്കി.

മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഓൺ ലൈൻ മാർഗം  ഉൽഘടനം നിർവഹിച്ചു.

വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ്പ്രസിഡന്റ് സഫ്‌വാൻ ബറാമി, അബ്ദുസ്സലാം സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. ആക്റ്റിങ് പ്രസിഡന്റ് കെ.സി .അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ ആക്റ്റിംഗ് ജനറൽ സെക്രെട്ടറി എൻ.കെ.അബ്ദുസ്സലാം, സമീർ അലി ഏകരൂൽ , ശബീർ സലഫി എന്നിവർ സംസാരിച്ചു.

Advertisment