New Update
/sathyam/media/media_files/2025/06/05/EfL2AV35lsXtGn7H6qzt.jpg)
കുവൈത്ത്: കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹയുടെ ഫ്രാൻസ് സന്ദർശനം തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ നിർണായക ഘട്ടമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Advertisment
സന്ദർശനത്തിന്റെ ഭാഗമായി നിരവധി കരാറുകൾക്കും ധാരണാപത്രങ്ങൾക്കും ഒപ്പുവെക്കുന്നതാണ് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ സന്ദർശനം വഴികാട്ടിയാകുമെന്ന പ്രതീക്ഷയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നത്.
പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളിൽ കുവൈത്തും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ ഉന്നതതല സന്ദർശനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.