കുവൈറ്റിലെ അംഘാര മേഖലയിലെ സ്ക്രാപ് യാർഡിൽ തീപിടിത്തം

തീ കൂടുതൽ സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് സമീപത്തുള്ള പ്ലോട്ടുകളിലേക്ക്, പടരുന്നത് തടയുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

New Update
Kuwait fireforce

കുവൈറ്റ്: കുവൈറ്റിലെ അംഘാര മേഖലയിലെ ഒരു സ്ക്രാപ് യാർഡിൽ  തീപിടിത്തം. ഉയർന്ന താപനിലയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായതോടെ തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്ര ശ്രമങ്ങൾ തുടരുകയാണ്.

Advertisment

ജനറൽ ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് അറിയിച്ചതനുസരിച്ച്, അഗ്നിശമന സേനാംഗങ്ങൾ അതീവ ജാഗ്രതയോടെയും വേഗത്തിലും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നുണ്ട്.


തീ കൂടുതൽ സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് സമീപത്തുള്ള പ്ലോട്ടുകളിലേക്ക്, പടരുന്നത് തടയുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ജനറൽ ഫയർ ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ-റൂമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.എന്നും തീ നിയന്ത്രിക്കാനും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും സംഘങ്ങൾ തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അൽ-ഗരീബ് കൂട്ടിച്ചേർത്തു.

നിലവിൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
അഗ്നി ബാധയുടെ കാരണം ഇതുവരെ വ്യക്തമല്ല.

Advertisment