കുവൈറ്റിലെ പ്രധാന പാതയായ നാലാം റിംഗ് റോഡ് അടച്ചിടും: ജൂലൈ 19 മുതൽ 33 ദിവസം

വാഹനയാത്രക്കാരെ ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും, നിർദേശിച്ച ട്രാഫിക് ബോർഡുകളും അടിയന്തിര മുന്നറിയിപ്പുകളും പാലിക്കാനും അതോറിറ്റി നിർദേശിച്ചു.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (PART) ജഹ്റ ദിശയിലേക്കുള്ള നാലാം റിംഗ് റോഡിന്റെ ഭാഗം ജൂലൈ 19 ഇന്ന് ശനിയാഴ്ച പുലർച്ചെ മുതൽ അടച്ചു. ഖാൽദിയ മേഖലയ്ക്ക് എതിർവശത്തുള്ള ഈ അടച്ചിടൽ കിംഗ് ഫൈസൽ റോഡിൽ നിന്നാരംഭിച്ച് 33 ദിവസം തുടർച്ചയായി നീണ്ടുനിൽക്കും.


Advertisment

റോഡിന്റെ അസ്‌ഫാൾട്ട് പാളികളിൽ വിപുലമായ മെറ്റിനൻസ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഭാഗമായാണ് അടച്ചിടൽ. ഹൈവേകളുടെ കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.


വാഹനയാത്രക്കാരെ ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും, നിർദേശിച്ച ട്രാഫിക് ബോർഡുകളും അടിയന്തിര മുന്നറിയിപ്പുകളും പാലിക്കാനും അതോറിറ്റി നിർദേശിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഈ നിർദേശങ്ങൾ അനിവാര്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പറഞ്ഞു.

Advertisment