ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം: അംബാസഡർ ഡോ. ആദര്‍ശ് സ്വൈക പി.എ.എം ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഊന്നൽ നൽകിയെന്നാണ് വിവരം.

New Update
Untitledearth

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളിൽ, പ്രത്യേകിച്ച് സ്വകാര്യ-ഗാർഹിക മേഖലകളിലെ തൊഴിലാളികളുടെ കാര്യങ്ങളിൽ, ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ജനറൽ എച്ച്.ഇ. മർസൂഖ് ദൈഫുള്ള അൽ-ഒതൈബിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

Untitledearth


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ചയായി.


തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഊന്നൽ നൽകിയെന്നാണ് വിവരം.

ഈ കൂടിക്കാഴ്ച ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് പുതിയ ദിശാബോധം നൽകുമെന്നും, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ഇത് ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

Advertisment