/sathyam/media/media_files/2025/07/21/untitledearthkuwait-news2-2025-07-21-12-12-59.jpg)
കുവൈത്ത്: പ്രവാസി വെൽഫെയർ കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ അദാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം ഉദ്ഘാടനം ചെയ്തു. ടീംവെൽഫെയർ കേന്ദ്ര കൺവീനർ ഷംസീർ അദ്ധ്യക്ഷത വഹിച്ചു. അദാൻ ബ്ലഡ് ബാങ്കിനുളള പ്രവാസി വെൽഫെയറിന്റെ ഉപഹാരം ഡോക്ടർ അഹമ്മദ് ഏറ്റുവാങ്ങി.
രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നിർവഹിച്ചു.
ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ അഹമദ്, പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് പാപ്പച്ചൻ, ജനറൽ സെക്രട്ടറി രാജേഷ് മാത്യു , ടീംവെൽഫെയർ അസിസ്റ്റന്റ് കൺവീനർ റഷീദ് ഖാൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ടീംവെൽഫെയർ കേന്ദ്ര സെക്രട്ടറി വി.കെ ഫായിസ് അബ്ദുല്ല സ്വാഗതവും അസിസ്റ്റന്റ് കൺവീനർ നാസർ മടപ്പള്ളി നന്ദിയും പറഞ്ഞു. കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ 78 പേർ രക്തദാനം നിർവ്വഹിച്ചു.