കുവൈറ്റിൽ മനുഷ്യക്കടത്തും റെസിഡൻസി തട്ടിപ്പും: പ്രതികൾ പിടിയിൽ

പണത്തിനുവേണ്ടി റെസിഡൻസി രേഖകൾ സംഘടിപ്പിക്കാൻ സഹായിക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത എട്ട് പേരെയാണ് അധികൃതർ പിടികൂടിയത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledearth

കുവൈറ്റ്: കുവൈറ്റിൽ മനുഷ്യക്കടത്തും വിസ തട്ടിപ്പുംനടത്തിയ സംഘത്തെ പിടികൂടി റെസിഡൻസി കാര്യങ്ങൾക്കായുള്ള പൊതുഭരണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം വലയിലായത്.

Advertisment

പണത്തിനുവേണ്ടി റെസിഡൻസി രേഖകൾ സംഘടിപ്പിക്കാൻ സഹായിക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത എട്ട് പേരെയാണ് അധികൃതർ പിടികൂടിയത്. ഇവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


പിടികൂടിയ എട്ട് പുരുഷന്മാരുടെ ചിത്രം അധികൃതർ പുറത്തുവിട്ടു. ചിലർ നിൽക്കുന്ന നിലയിലും ചിലർ മുട്ടുകുത്തി ഇരിക്കുന്ന നിലയിലുമുള്ള ചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരുടെ കൈകൾ ബന്ധിച്ചിട്ടുള്ളതായും കാണാം.


കുവൈറ്റിൽ റെസിഡൻസി നിയമങ്ങൾ കർശനമാക്കുകയും അനധികൃത താമസക്കാരെയും തട്ടിപ്പുകാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിലാണ് ഈ അറസ്റ്റ്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും ഭീഷണിയുയർത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisment