New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ്: ഖൈത്താൻ പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ എലിവേറ്റർ ഷാഫ്റ്റിൽ വീണ് അറ്റകുറ്റപ്പണി തൊഴിലാളിക്ക് ദാരുണാന്ത്യം.
Advertisment
കുവൈറ്റ് ഫയർഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടൻ ഫറൂണിയ ഫയർ സ്റ്റേഷനിലെയും തിരച്ചിൽ, രക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
പരിശോധനയിൽ, ഒരു താമസ കെട്ടിടത്തിലെ എലിവേറ്റർ ഷാഫ്റ്റിനുള്ളിൽ ഒരു തൊഴിലാളി വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം, സ്ഥലം സുരക്ഷിതമാക്കുകയും തുടർ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.