കുവൈത്തിൽ ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം; ഇറാഖ് ആക്രമണത്തിന്റെ 35-ാം വാർഷികം ആചരിച്ചു

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ ഡോ. റീം അൽ-റധ്വാൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

New Update
Untitledaearth

ജബ്രിയ: കുവൈറ്റ് ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച പത്താമത് ദേശീയ രക്തദാന ക്യാമ്പയിന് ജുലൈ 25-ന് ജബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഔപചാരികമായി തുടക്കമായി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ മേൽനോട്ടത്തിലാണ് ഈ വർഷത്തെ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

ഇറാഖ് കുവൈത്തിനെ ആക്രമിച്ച സംഭവത്തിന്റെ 35-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജനം മാതൃഭൂമിക്ക് വേണ്ടി നൽകിയ ത്യാഗം ഓർക്കാനും, രക്തദാനത്തിലൂടെ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കാനുമാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.


ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ ഡോ. റീം അൽ-റധ്വാൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഡിഫൻസ്, ഇന്റീരിയർ, നാഷണൽ ഗാർഡ് വകുപ്പുകൾക്കൊപ്പം സിവിൽ സൊസൈറ്റികളും സ്വകാര്യ സ്ഥാപനങ്ങളും ക്യാമ്പയിനിൽ പങ്കാളികളായതായും അവർ അറിയിച്ചു.

ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കുന്ന ഈ രക്തദാന ക്യാമ്പയിൻ, രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് വലിയ രീതിയിലുള്ള പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു

Advertisment