കുവൈത്ത്: കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കും അതിന്റെ വിവിധ ശാഖകളും രാജ്യത്തുടനീളം രക്തദാനത്തിന് അനുയോജ്യമായ സമയക്രമം പ്രഖ്യാപിച്ചു.
രക്തദാനത്തിന് താൽപര്യമുള്ളവർക്ക് സൗകര്യപ്രദമായി രാവിലെയും വൈകിട്ടുമായി പ്രവർത്തന സമയം ക്രമീകരിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.
ജബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ: രാവിലെ 7:30 മുതൽ രാത്രി 8:30 വരെ
വെള്ളിയാഴ്ച: വൈകിട്ട് 2 മുതൽ രാത്രി 8 വരെ
ശനിയാഴ്ച: രാവിലെ 7:30 മുതൽ രാത്രി 8 വരെ
മറ്റ് ശാഖകളിൽ (ഞായർ മുതൽ വ്യാഴം വരെ):
അൽ-അദൻ ആശുപത്രിക്ക് സമീപമുള്ള കോഓപ്പറേറ്റീവ് സെന്റർ: 7:30 - 8:30
ജാബർ അൽ അഹ്മദ് ആശുപത്രി: 7:30 - 8:30
സബാഹ് മേഖലയിലെ അൽ അബ്ദുൽ റസാഖ് ശാഖ: 7:30 - 8:30
ഫർവാനിയ ആശുപത്രി: 7:30 - 8:30
ന്യൂ ജഹ്‌റ ആശുപത്രി: 7:3m - 8:30
ഇനിപ്പറയുന്ന ശാഖകളിൽ രാവിലെ മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്:
മാറ്റേണിറ്റി ആശുപത്രിക്ക് സമീപമുള്ള ഷെയ്ഖ സൽവ അൽ-സബാഹ് സെന്റർ: 7:30 - 1:00
ശുവൈഖ് ഹെൽത്ത് സെന്ററിലെ ഹമദ് അൽ ഹുമൈദി & ഷെയ്ഖ അൽ സെദിറാവി ക്ലിനിക്: 7:30 - 1:00
രക്തദാനത്തിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ല. പൊതുജനങ്ങൾ പങ്കെടുത്ത് ജീവൻ രക്ഷിക്കാൻ ആഹ്വാനം നൽകുന്നതായി അധികൃതർ അറിയിച്ചു.