തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് - തൃശ്ശൂർ തിരുവോണം-2025 പോസ്റ്റർ പ്രകാശനം നടത്തി

മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ സോഷ്യൽ വെൽഫയർ ജോയിന്റ് കൺവീനർ ശ്രീ ജോയൽ അക്കര അനുശോചനം രേഖപ്പെടുത്തി. 

New Update
Untitledkul

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് - തൃശ്ശൂർ തിരുവോണം 2025 പോസ്റ്റർ പ്രകാശനം ഓഗസ്റ്റ് 1 വെള്ളിയാഴ്ച ട്രാസ്ക്‌  ഓഫീസിൽ വെച്ച് ആക്റ്റിങ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ പ്രോഗ്രാം കൺവീനർ റാഫി എരിഞ്ഞേരിക്ക്‌ നൽകിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് വേദിയിൽ ഓണം സദ്യ കൂപ്പൺ പ്രകാശനവും നടന്നു.


Advertisment

ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നത് മുൻവർഷത്തെ പോലെ തന്നെ തൃശ്ശൂരിലെ പാചകവിദഗ്ധൻ  രാജേഷ് എടതിരിഞ്ഞി ആണ്.


മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ സോഷ്യൽ വെൽഫയർ ജോയിന്റ് കൺവീനർ ശ്രീ ജോയൽ അക്കര അനുശോചനം രേഖപ്പെടുത്തി. 

ജനറൽ സെക്രട്ടറി- ഷൈനി ഫ്രാങ്ക് സ്വാഗതവും ആക്ടിംഗ് പ്രസിഡണ്ട്- നോബിൻ തെറ്റയിൽ അദ്ധ്യക്ഷ പ്രസംഗവും, തൃശൂർ തിരുവോണം - 2025 നെ കുറിച്ച് ട്രഷറർ സെബാസ്റ്റ്യൻ വാതുകാടനും സംസാരിച്ചു.

തൃശ്ശൂർ തിരുവോണം 2025 പ്രോഗ്രാം കൺവീനർ റാഫി എരിഞ്ഞേരി, വനിതാവേദി കൺവീനർ പ്രതിഭ ഷിബു, പ്രോഗ്രാം ജോയിന്റ് കൺവീനേഴ്‌സ് രാജൻ ചാക്കോ, ജഗതാംബരൻ, സുധീർ കല്ലായിൽ എന്നിവർ ആശംസകളും, ജോയിന്റ് ട്രഷറർ-സാബു കൊമ്പൻ നന്ദിയും പറഞ്ഞു.

Advertisment