കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 22 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാർ പിടിയിൽ

ഇവരിൽ നിന്ന് 22 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മലയാളി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

New Update
Untitleduss

കുവൈറ്റ്: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമായ രണ്ട് ഇന്ത്യക്കാരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 22 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മലയാളി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

Advertisment

കൈഫാൻ എന്നീ പ്രദേശങ്ങളിൽ വെച്ച് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിനും, 8 കിലോഗ്രാം ഷാബുവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.


ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ മേൽനോട്ടത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ കണ്ണികളെ പിടികൂടാനായത്.


മയക്കുമരുന്ന് വിൽപ്പനക്കാരെ പിന്തുടരുന്നതിനും കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നതിനും സമൂഹത്തെ ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി, സംശയാസ്പദമായ ഏതൊരു പ്രവർത്തനവും മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 1884141-ൽ അറിയിക്കണമെന്ന് എല്ലാ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലഭിക്കുന്ന വിവരങ്ങൾ പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

Advertisment