കുവൈറ്റിലെ മിന അബ്ദുള്ളയിലെ ഒരു ഫാക്ടറിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

ടാങ്ക് അറ്റകുറ്റപ്പണികള്‍ക്കായി ജീവനക്കാര്‍ ഫോം, ഓക്‌സിജന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചു. 

New Update
Untitledmotr

കുവൈത്ത്: മിന അബ്ദുള്ളയിലെ ഒരു ഫാക്ടറിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു.

Advertisment

ടാങ്ക് അറ്റകുറ്റപ്പണികള്‍ക്കായി ജീവനക്കാര്‍ ഫോം, ഓക്‌സിജന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചു. 

അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുകയും ഫോറന്‍സിക് സംഘം മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.

സ്‌ഫോടന കാരണം കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരും ഹസാര്‍ഡസ് മെറ്റീരിയല്‍സ് ഓഫീസര്‍മാരും സ്ഥലത്ത് പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

Advertisment