കുവൈത്ത്: ഓഗസ്റ്റ് 5, ചൊവ്വാഴ്ച രാവിലെ കുവൈത്തിൽ പ്രഭാത നമസ്‌കാരത്തിനിടെ മലയാളി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു.
കോഴിക്കോട് നന്തി തിക്കോടി സ്വദേശിയായ ഷബീർ നന്തിയാണ് ഇന്ന് പുലർച്ചെ സുബഹി നമസ്‌കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ പള്ളിയിൽ കുഴഞ്ഞുവീണത്.
ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ സെക്രട്ടേറിയറ്റ് അംഗമാണ്.