കുവൈറ്റിലെ സൽമിയയിൽ 'ദലാൽ മാൾ ഇനി ഷോപ്പിംഗിനും വിനോദത്തിനും ഒറ്റയിടം വീശിഷ്യ കുട്ടികൾക്ക്

ഇവിടെ കുട്ടികൾക്കായി ഒരു മിനിടൗൺ തന്നെ ഒരുക്കിയിട്ടുണ്ട് ഐസ് സ്കേറ്റിംഗ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

New Update
Untitledtrmppp

കുവൈറ്റ്: ഷോപ്പിംഗ്, വിനോദം, ബിസിനസ്സ് ആവശ്യങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന 'ദലാൽ മാൾ  സൽമിയയിൽ  നൂതനമായ വാസ്തുവിദ്യയും അത്യാധുനിക സൗകര്യങ്ങളുമുള്ള ഈ മൾട്ടി പർപ്പസ് കോംപ്ലക്സ്, കുവൈറ്റിലെ ജനങ്ങൾക്ക് പുത്തൻ അനുഭവം 
കോംപ്ലക്സിൻ്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ബേസ്മെൻ്റിൽ ഒരുക്കിയിട്ടുള്ള കുട്ടികളുടെ വിനോദ കേന്ദ്രമാണ്.

Advertisment

ഇവിടെ കുട്ടികൾക്കായി ഒരു മിനിടൗൺ തന്നെ ഒരുക്കിയിട്ടുണ്ട് ഐസ് സ്കേറ്റിംഗ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.


ഇതിനു പുറമെ, ഒന്നാം നില വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഷോപ്പിംഗ് ഏരിയയിൽ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളും കോഫി ഷോപ്പും റെസ്റ്റോറന്റും  ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഈ ഷോപ്പുകൾ സന്ദർശിക്കാം.


വിനോദത്തിൻ്റെ കാര്യത്തിലും ദലാൽ കോംപ്ലക്സ് ഒട്ടും പിന്നിലല്ല. ഏറ്റവും പുതിയ ശബ്ദ-ദൃശ്യ സാങ്കേതികവിദ്യകളോടുകൂടിയ ആറ് സിനിമാ സ്ക്രീനുകളാണ് രണ്ടാം നിലയിൽ സ്കൈ സിനിമ ഗ്രൂപ്പിന്റെ ഒരുക്കിയിട്ടുള്ളത്.

ഇതിൽ ഒരു വിഐപി സ്ക്രീനും ഉൾപ്പെടുന്നു. ചലച്ചിത്ര പ്രേമികൾക്ക് ലോകോത്തര നിലവാരത്തിലുള്ള സിനിമാ അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു.

ഷോപ്പിംഗ്, വിനോദ സൗകര്യങ്ങൾക്ക് പുറമെ, ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള ഓഫീസുകളും ഈ കോംപ്ലക്സിൽ പ്രവർത്തിക്കും.


ആറ് നിലകളിലായി സജ്ജീകരിച്ചിട്ടുള്ള ആധുനിക ഓഫീസുകൾ, മികച്ച തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കൂടാതെ, ഇവിടെയെത്തുന്നവരുടെ സൗകര്യം ഉറപ്പാക്കാൻ 800-ൽ അധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.


ദലാൽ കോംപ്ലക്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും ആവശ്യങ്ങൾക്കുമായി +965 2574 2511 എന്ന നമ്പറിലോ info@dalalcomplex.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പ്രവർത്തന സമയം: രാവിലെ 10:00 മുതൽ രാത്രി 10:00 വരെ.
വിലാസം: Dalal Complex, Al Dimna St, 7 Ln, Salmiya, Kuwait.

Advertisment