കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്‌. മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന

മരിച്ചവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

New Update
kuwait1.jpg

ഡല്‍ഹി: കുവൈറ്റില്‍ വന്‍ വിഷമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്നും മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.


Advertisment

ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ പ്രവാസികള്‍ മദ്യം വാങ്ങിയത്. വിഷബാധയേറ്റതിനെത്തുര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു.


ചികിത്സയില്‍ കഴിയവേ ഇവരില്‍ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

അതെസമയം ദുരന്ത വാര്‍ത്ത കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. കുവൈറ്റിലെ ഒരു പ്രാദേശിക പത്രവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment