New Update
/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈറ്റ്: മെഥനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയേറ്റ് കുവൈറ്റിൽ 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 160 പേർക്കാണ് വിഷബാധയേറ്റത്. മരിച്ചവരെല്ലാം ഏഷ്യൻ വംശജരാണ്.
Advertisment
വിഷബാധയേറ്റ മിക്ക ആളുകളെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മെക്കാനിക്കൽ വെന്റിലേഷനും അടിയന്തര കിഡ്നി ഡയാലിസിസും ആവശ്യമായി വന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ 24 മണിക്കൂറും വൈദ്യ-സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടകരമായ ഇത്തരം ശീലങ്ങൾ ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏതെങ്കിലും തരത്തിലുള്ള വിഷബാധ സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എമർജൻസി ഹോട്ട്‌ലൈനുകളിലോ അംഗീകൃത വാർത്താവിനിമയ ചാനലുകളിലോ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.