സന്ദർശന വിസ തട്ടിപ്പ് വ്യാപകം: വ്യാജ രേഖകളുമായി എത്തിയവർ കുവൈത്തിൽ പിടിയിലായി

വ്യാജ ജി.സി.സി വിസ രേഖകൾ ഇലക്ട്രോണിക് ആയി സമർപ്പിച്ചുകൊണ്ടാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്.

New Update
arrest

കുവൈത്ത്: കുവൈത്ത് സന്ദർശന വിസ നയം ഉദാരവൽക്കരിച്ചതിന് പിന്നാലെ, വിസ തട്ടിപ്പുകളും വ്യാപകമായതായി റിപ്പോർട്ട്.


Advertisment

ജി.സി.സി രാജ്യങ്ങളിലെ പ്രവാസികൾക്ക് വിമാനത്താവളങ്ങൾ വഴിയോ അതിർത്തി കവാടങ്ങൾ വഴിയോ ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാൻ പുതിയ നിയമം അനുവദിക്കുന്നുണ്ട്. ഈ സൗകര്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്.


ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, വിവിധ ജി.സി.സി രാജ്യങ്ങളുടെ പേരിൽ വ്യാജ താമസ രേഖകൾ നിർമിച്ച് അബ്ദലി അതിർത്തി ചെക്ക്പോയിന്റ് വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി ഇറാഖികൾ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായതാണ് റിപ്പോർട്ട്‌ ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി വിമാനത്താവളങ്ങളിലും അതിർത്തികളിലും സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തിവരികയാണ്.

വ്യാജ ജി.സി.സി വിസ രേഖകൾ ഇലക്ട്രോണിക് ആയി സമർപ്പിച്ചുകൊണ്ടാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇലക്ട്രോണിക് രീതിയിൽ വിസ ലഭിച്ചാൽ പോലും മതിയായ പരിശോധനകൾ ഇല്ലാതെ കുവൈത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.


ഓരോ യാത്രക്കാരനും എത്തുമ്പോൾ, രേഖകളുടെ സാധുതയും, ഗൾഫ് രാജ്യത്തെ താമസ രേഖകളുടെ കൃത്യതയും ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.


നിലവിൽ, വ്യാജരേഖ ചമച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷയാണ് കുവൈത്തിൽ നിലവിലുള്ളത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisment