/sathyam/media/media_files/2025/08/18/untitledvot-2025-08-18-11-47-21.jpg)
കുവൈത്ത്: കാലത്തെ കവച്ചു കടന്ന ജനാധിപത്യ പോരാട്ട വീര്യങ്ങളുടെതാണ് മുസ്ലിം ലീഗ് ചരിത്രമെന്നും കാരുണ്യത്തിൻറെ ഇലയിൽ വിളമ്പുന്ന സദ്യയായി ലീഗ് രാഷ്ട്രീയത്തെ ചുരുക്കരുതെന്നും പ്രശസ്ത വാഗ്മി ജംഷീറലി ഹുദവി പറഞ്ഞു.
കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ച 'നഹ്ദ' ഏകദിന നേതൃ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം സി സി പ്രവർത്തകർ സത്യത്തിന്റെ കാവൽക്കാരാവണമെന്നും കാലത്തിന്റെ നാഡീമിടിപ്പുകൾ തിരിച്ചറിയുന്നവരാകണമെന്നും ഹുദവി ഓർമ്മിപ്പിച്ചു.
ചരിത്രത്തെ ഗഹനമായ വായനക്ക് വിധേയമാക്കുകയും പ്രൗഢോജ്ജ്വലമായ പാരമ്പര്യത്തെ ആർജ്ജവത്തോടെ ഉറക്കെ വിളിച്ചു പറയാൻ തലമുറയെ സജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി ടി സലീം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ഹാരിസ് വള്ളിയോത്ത് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.
രണ്ടു മാസക്കാലമായി നടന്ന മണ്ഡലം - ജില്ലാ സമ്മേളനങ്ങൾക്ക് ശേഷമാണ് കുവൈത്ത് കെ എം സി സി സുലൈബിയ റിസോർട്ടിൽ നേതൃ ക്യാമ്പ് സംഘടിപ്പിച്ചത്. മണ്ഡലം - ജില്ലാ ഭാരവാഹികൾ, വിംഗ് കൺവീനർമാർ, വനിതാ വിംഗ് ഭാരവാഹികൾ, മുതിർന്ന അംഗങ്ങൾ എന്നിവരാണ് നേതൃ ശിൽപ്പശാലയിൽ പങ്കെടുത്തത്.
രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ നടന്ന ക്യാമ്പ് ആർട്സ് വിംഗിന്റെ കലാ വിരുന്നോടെയാണ് അവസാനിച്ചത്. പ്രവർത്തന റിപ്പോർട്ട് അവതരണം, ക്ളാസുകൾ, ഗ്രൂപ് ചർച്ചകൾ, കർമ്മ പദ്ധതികളുടെ ആസൂത്രണം തുടങ്ങി വിവിധ സെഷനുകളിലാണ് ശിൽപ്പശാല നടന്നത്. സംഘടനയുടെ വിവിധ തലങ്ങളിൽ നേതൃത്വം നൽകുന്ന 240 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഇഖ്ബാൽ മാവിലാടം (മതകാര്യം), ഗഫൂർ അത്തോളി (സെക്യൂരിറ്റി സ്കീം), റഷീദ് പെരുവണ്ണ (ഹെൽപ്പ് ഡസ്ക്), ഡോക്ടർ മുഹമ്മദലി (ശിഹാബ് തങ്ങൾ റിലീഫ് സെൽ, മെഡിക്കൽ വിംഗ്), റഊഫ് മഷ്ഹൂർ തങ്ങൾ (സി എച്ച് സെന്റർ), ഹാരിസ് വള്ളിയോത്ത് (വിദ്യാഭ്യാസ വിംഗ്), അബ്ദുല്ല കടവത്ത്(ആർട്ട്സ് വിംഗ്), സലാം പട്ടാമ്പി (സ്പോർട്ട്സ് വിംഗ്), ഫാറൂഖ് ഹമദാനി (മീഡിയ), ഷാഹുൽ ബേപ്പൂർ (ഐ ടി, വൈറ്റ് ഗാർഡ്)), അബ്ദുറഹിമാൻ വൈലത്തൂർ (രാഷ്ട്രീയ കാര്യം), സലാം ചെട്ടിപ്പടി (ജോബ് സെൽ), ഡോക്ടർ ഷമീമ മുഹമ്മദ് (വനിത വിംഗ്) വിംഗുകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. റസാഖ് അയ്യൂർ, മിസ്‌ഹബ് മാടമ്പില്ലത്ത് (കാസർഗോഡ്), നാസർ തളിപ്പറമ്പ്, നവാസ് കുന്നുംകൈ (കണ്ണൂർ), ബാവ ഗൂഡല്ലൂർ(വയനാട്), അസീസ് തിക്കോടി, അസീസ് പേരാമ്പ്ര(കോഴിക്കോട്), അജ്മൽ വേങ്ങര, ഹംസഹാജി കരിങ്കപ്പാറ(മലപ്പുറം), അഷ്‌റഫ് അപ്പക്കാടൻ, ബഷീർ തെങ്കര(പാലക്കാട്), ഹബീബ് മുറ്റിച്ചൂർ, മുഹമ്മദലി പി.കെ (തൃശൂർ), ഹബീബുറഹ്മാൻ, ഇസ്മായിൽ (ദക്ഷിണ മേഖല), ഷാജഹാൻ (തിരുവനന്തപുരം) ജില്ലാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു.
സാമ്പത്തിക നിയന്ത്രണങ്ങൾ സമ്പന്ധിച്ചുള്ള സെഷനിൽ അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികളായ രജീഷ് ചിന്നൻ, ശ്രീജിത്ത് മോഹൻദാസ് എന്നിവർ ക്ലാസുകളെടുത്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.