/sathyam/media/media_files/2025/08/18/untitledvot-2025-08-18-13-43-18.jpg)
കുവൈത്ത്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പ്രശസ്ത നോവലിസ്റ്റും 'ചന്ദ്രിക' മുൻ സബ് എഡിറ്ററുമായ ഒ എം അബൂബക്കർ പുറത്തീൽ എഴുതിയ 'ദ റോൾ മോഡൽ' പുസ്തകത്തിന്റെ
പ്രകാശനം നടന്നു.
കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ച 'നഹ്ദ' ക്യാമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ വൈസ് പ്രസിഡണ്ട് റഊഫ് തങ്ങൾക്ക് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.
ജംഷീറലി ഹുദവി, ഉപദേശക സമിതി ചെയർമാൻ ടി ടി സലിം, വൈസ് ചെയർമാൻ ബഷീർ ബാത്ത, കെ എം സി സി സംസ്ഥാന ഭാരവാഹികളായ ഷാഹുൽ ബേപ്പൂർ, ഹാരിസ് വള്ളിയോത്ത്, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഡോക്ടർ മുഹമ്മദലി, ഗഫൂർ വയനാട്, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, സംബന്ധിച്ചു.
കുവൈത്തിൽ പുസ്തകം ബുക്ക് ചെയ്യുന്നതിന് +965 92297312 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.