New Update
/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: വാരാന്ത്യത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർക്ക് അടിയന്തര അറിയിപ്പ്. നിങ്ങളുടെ എക്സിറ്റ് പെർമിറ്റ് ഇപ്പോൾത്തന്നെ എടുക്കുക.
Advertisment
കാരണം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, അതോറിറ്റിയുടെ വെബ്സൈറ്റിലെയും 'സഹൽ' ആപ്ലിക്കേഷനിലെയും എല്ലാ സേവനങ്ങളും സിസ്റ്റങ്ങളും പതിവ് അറ്റകുറ്റപ്പണികളും നവീകരണങ്ങളും കാരണം താൽക്കാലികമായി നിർത്തിവയ്ക്കും.
2025 ഓഗസ്റ്റ് 20 ബുധനാഴ്ച മുതൽ 2025 ഓഗസ്റ്റ് 22 വെള്ളിയാഴ്ച വരെയാണ് ഈ സേവനങ്ങൾ ലഭ്യമല്ലാതാകുന്നത്. അതുകൊണ്ട്, യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എത്രയും വേഗം പെർമിറ്റ് നേടേണ്ടതാണ്.