New Update
/sathyam/media/media_files/2025/08/21/untitled-2025-08-21-14-19-36.jpg)
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഖുർആൻ ഹദീസ് ലേണിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ (വെള്ളി ) റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് ഖുർആൻ സെമിനാറും, ഖുർആൻ പഠിതാക്കളുടെ സംഗമവും സംഘടിപ്പിക്കുന്നു.
Advertisment
വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യ അഥിതിയായി ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി പങ്കെടുക്കുന്നതാണ്,
ഖുർആൻ പഠനത്തിന്റെ പ്രാധാന്യം, ദിവ്യ പ്രകാശത്തിലൂടെ ഒരു ആത്മീയ യാത്ര, ഖുർആൻ പഠനവും സ്വാധീനവും: സലഫുകളുടെ മാതൃക,എന്നീ വിഷയങ്ങളിൽ സെമിനാറിൽ പ്രഭാഷണങ്ങൾ നടക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.