New Update
/sathyam/media/media_files/2025/08/21/untitled-2025-08-21-14-35-24.jpg)
കുവൈത്ത്: കുവൈത്ത് പോലീസ് നടത്തിയ പരിശോധനയിൽ, ജ്‌ലീബ് അൽ-ഷുയൂഖിൽ നിന്ന് 109 കുപ്പി വിദേശ മദ്യവും വെസ്റ്റ് അബ്ദുല്ല അൽ-മുബാറകിൽ നിന്ന് 47 കുപ്പി നാടൻ ചാരായവും കണ്ടെടുത്തു.
Advertisment
രണ്ട് സംഭവങ്ങളിലും വാഹനങ്ങൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. വാഹനങ്ങളുടെ ഉടമകളെ തിരിച്ചറിഞ്ഞതായും, അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
മദ്യക്കടത്ത്, വിപണനം എന്നിവ തടയുന്നതിനുള്ള കർശന നടപടികൾ കുവൈത്ത് പോലീസ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.