നബിദിനം. കുവൈത്തിൽ പൊതു അവധി; സെപ്റ്റംബർ 4ന് അവധി പ്രഖ്യാപിച്ചു

പ്രത്യേക പ്രവർത്തന രീതികളുള്ള സ്ഥാപനങ്ങളും ഏജൻസികളും പൊതുതാൽപ്പര്യങ്ങൾ പരിഗണിച്ച് അവധി ക്രമീകരിക്കണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

New Update
kuwait1.jpg

കുവൈറ്റ്: നബിദിനം പ്രമാണിച്ച്‌ കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അതോറിറ്റികൾക്കും അവധിയായിരിക്കും.

Advertisment

വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും തൊട്ടുമുൻപാണ് ഈ അവധി വരുന്നത് എന്നതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.

ഔദ്യോഗിക പ്രവർത്തനങ്ങൾ സെപ്റ്റംബർ 7 ഞായറാഴ്ച പുനരാരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

പ്രത്യേക പ്രവർത്തന രീതികളുള്ള സ്ഥാപനങ്ങളും ഏജൻസികളും പൊതുതാൽപ്പര്യങ്ങൾ പരിഗണിച്ച് അവധി ക്രമീകരിക്കണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Advertisment