അമ്മ മനസ്സ് കുവൈറ്റ് പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

പരിപാടിയിലെ മുഖ്യാതിഥികളായി പി.എം. നായർ, പി.ജി. ബിനു, ഫാത്തിമ കുവൈറ്റ്, ഡി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.

New Update
Untitled

കുവൈറ്റ്: അമ്മ മനസ്സ് കുവൈറ്റ് പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷവും മെമ്പർഷിപ്പ് ക്യാമ്പയിനും ഇതിനോടനുബന്ധിച്ച് നടന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പതാക ഉയർത്തലും ഉണ്ടായിരുന്നു.


Advertisment

അസോസിയേഷൻ രക്ഷാധികാരി ചിന്നു റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിതിൻ മോഹൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷംസു മൂപ്പൻ, ട്രഷറർ ഷാജിത, പെൻഷൻ കോർഡിനേറ്റർ രാജലക്ഷ്മി എന്നിവരും യോഗത്തിൽ പങ്കെടുത്തു.


പരിപാടിയിലെ മുഖ്യാതിഥികളായി പി.എം. നായർ, പി.ജി. ബിനു, ഫാത്തിമ കുവൈറ്റ്, ഡി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന്, അബ്ബാസിയ, സാൽമിയ, മംഗഫ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Untitled

പരിപാടികൾക്ക് അബ്ബാസിയ യൂണിറ്റിൽ നിന്ന് ബൈജു കുമാർ, ബിജു ഡാനിയേൽ, മിനി പൊന്നൂസ്, ഗിരിജ, ശ്രീജ എന്നിവരും, സാൽമിയ യൂണിറ്റിൽ നിന്ന് റസാഖ്, ചിന്നു ധന്യ, അജി പാലക്കാട്, ജലീൽ എന്നിവരും, മംഗഫ് യൂണിറ്റിൽ നിന്ന് വസന്ത കുമാരി, കുമാരി ഷാജി, മീനു, റാണി, വിനു കൊട്ടാരത്തിൽ, രാജൻ എന്നിവരും നേതൃത്വം നൽകി. മൂന്ന് യൂണിറ്റുകളിലെയും എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Advertisment