/sathyam/media/media_files/2025/09/01/untitled-2025-09-01-12-04-34.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി ഒറ്റപ്പാലം മണ്ഡലം സംഘടിപ്പിച്ച 'വാട്സാപ്പ് സ്റ്റാറ്റസ് വ്യൂ' കോണ്ടസ്റ്റിലെ വിജയിയായ നാസർ പുറമേരിക്ക് മൊമന്റോ നൽകി ആദരിച്ചു.
മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെഎംസിസി നൽകിയ സ്വീകരണത്തിന്റെ പ്രചരണാർത്ഥമാണ് മത്സരം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് നിഷാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടാം മൊമന്റോ കൈമാറി.
കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി, പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ, ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി നാസർ കരിപ്പമണ്ണ, ട്രഷറർ ആബിദ് തൊട്ടര, സംസ്ഥാന സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി, കാസർകോട് ജില്ലാ ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, ഫാറൂഖ് തെക്കേക്കാട് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.