കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ദ്വൈമാസ ക്യാമ്പയിൻ സമാപന സമ്മേളനം വെള്ളിയാഴ്ച

നവംബറിൽ സംഘടിപ്പിക്കുന്ന ഇസ്കോൺ സ്റ്റുഡന്റ് കോൺഫ്രൻസിന്റെ പ്രഖ്യാപനവും സമ്മേളനത്തിൽ വെച്ച് നടക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

New Update
Untitled

കുവൈത്ത്: തൗഹീദ്, രിസാലത്ത്, ആഖിറത്ത്, എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ, ആഗസ്റ്റ് , മാസങ്ങളിലായി സംഘടിപ്പിച്ച പ്രബോധന ക്യാമ്പയ്‌നിന്റെ സമാപന സമ്മേളനം സെപ്റ്റമ്പർ 5 വെള്ളിയാഴ്ച റിഗഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 

Advertisment

വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന സമ്മേളനം കുവൈത്ത് ഔഖാഫ് മന്ത്രാലയം ജാലിയാത്ത് വിഭാഗം ഡയറക്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൽ ഉദ്‌ഘാടനം നിർവഹിക്കും. 

കെ.കെ.ഐ.സി.മദ്രസ്സാ അധ്യാപക ട്രൈനിങ്ങിനായി കുവൈത്തിൽ എത്തിയ ഷിയാസ് സ്വാലാഹി നമ്മുടെ മക്കൾ, നമ്മുടെ ദൗത്യം എന്ന വിഷയത്തിലും, സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായി കുവൈത്തിൽ എത്തിച്ചേർന്ന പ്രമുഖ വാഗ്മി അനസ് സ്വലാഹി ക്യാമ്പയിൻ പ്രമേയമായ തൗഹീദ്, രിസാലത്ത്, ആഖിറത്ത്, എന്ന വിഷയത്തിലും മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

നവംബറിൽ സംഘടിപ്പിക്കുന്ന ഇസ്കോൺ സ്റ്റുഡന്റ് കോൺഫ്രൻസിന്റെ പ്രഖ്യാപനവും സമ്മേളനത്തിൽ വെച്ച് നടക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

Advertisment