New Update
/sathyam/media/media_files/2025/09/11/untitlednn-2025-09-11-14-31-22.jpg)
കുവൈത്ത്: നാലാം റിംഗ് റോഡിലേക്കുള്ള ദിശയിൽ ദമാസ്കസ് സ്ട്രീറ്റ് ഇന്ന്, 2025 സെപ്റ്റംബർ 11, വ്യാഴാഴ്ച വൈകുന്നേരം 4:00 മുതൽ ഭാഗികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു.
Advertisment
റോഡ് നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 14, ഞായറാഴ്ച പുലർച്ചെ വരെ റോഡ് അടച്ചിടും.
അതിനാൽ, ഈ ദിവസങ്ങളിൽ അതുവഴി യാത്ര ചെയ്യുന്നവർ ഇതര വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.