/sathyam/media/media_files/2025/11/12/untitled-2025-11-12-14-13-18.jpg)
കുവൈറ്റ്: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് മുട്ടയുടെ വിതരണം സുസ്ഥിരമാക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും സഹകരണ സൊസൈറ്റി യൂണിയൻ (Union of Cooperatives) പ്രഖ്യാപിച്ചു.
റമദാൻ കാലത്ത് സാധാരണയായി ഉപഭോഗം വർദ്ധിക്കുന്നത് കണക്കിലെടുത്ത്, വിപണിയിൽ ആവശ്യമായ മുട്ടയുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിനായി യൂണിയൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും
പ്രധാന നടപടികൾ:
പ്രാദേശിക ഉത്പാദകരുമായി സഹകരിച്ച് ആവശ്യമായത്ര മുട്ടയുടെ ഉത്പാദനവും വിതരണ ശൃംഖലയും ഉറപ്പാക്കും.
സാധനങ്ങൾ പൂഴ്ത്തിവെക്കുന്നത് തടയാനും അമിത വില ഈടാക്കുന്നത് ഒഴിവാക്കാനുമുള്ള കർശന നടപടികൾ സ്വീകരിക്കും.
എല്ലാ സഹകരണ സൊസൈറ്റികളിലും നിശ്ചിത വിലയിൽ തന്നെ മുട്ട ലഭ്യമാക്കാൻ യൂണിയൻ കർശനമായ മേൽനോട്ടം വഹിക്കും.
വിലക്കയറ്റം തടഞ്ഞ്, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് യൂണിയൻ്റെ പ്രധാന ലക്ഷ്യമെന്നും റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പൊതുവെ ഉണ്ടാകാറുള്ള വർദ്ദന നിയന്ത്രിക്കാൻ ഈ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us