/sathyam/media/media_files/2025/11/26/untitled-2025-11-26-13-44-20.jpg)
കുവൈത്ത്: വിപണിയിൽ വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം ശക്തമായ നടപടി തുടരുന്നു. ഇതിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 3,602 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
ഒറിജിനൽ ബ്രാൻഡഡ് ഉത്പന്നങ്ങളെന്ന പേരിൽ വ്യാജ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ഹവല്ലിയിൽ പരിശോധന ശക്തമാക്കുകയായിരുന്നു.
വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസുകൾ, വനിതാ ആക്‌സസറികൾ എന്നിവയുൾപ്പെടെയുള്ള 3,602 വ്യാജ ഉത്പന്നങ്ങളാണ് വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ലംഘിച്ച് വ്യാജ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടികൾ ആരംഭിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, നിയമാനുസൃതമായ ബിസിനസ്സുകളെ സംരക്ഷിക്കുന്നതിനും, വിപണിയുടെ സുതാര്യത നിലനിർത്തുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികളെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യപരമായ തട്ടിപ്പുകൾക്കും വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പനക്കുമെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us