/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
കുവൈറ്റ്: 2021 മുതൽ 2025 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നടന്ന 110 വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 73 പേരുടെ ജാമ്യാപേക്ഷകൾ പബ്ലിക് പ്രോസിക്യൂഷൻ തള്ളി.
സംഘടിത ക്രിമിനൽ ശൃംഖലയായി പ്രവർത്തിച്ച് തട്ടിപ്പ് നടത്തിയ ഇവർക്കെതിരെ കൈക്കൂലി, മധ്യസ്ഥത, ഔദ്യോഗിക രേഖകളിലെ കൃത്രിമം, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പുകളിലാണ് പ്രതികൾ കൃത്രിമം നടത്തിയത്. സമ്മാനത്തുകയായി ഏകദേശം $4 മില്യൺ യുഎസ് ഡോളർ (ഏകദേശം 1.244,467 ദശലക്ഷം കുവൈറ്റി ദിനാർ) മൂല്യമുള്ള വാഹനങ്ങൾ,പണം സമ്മാനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയാണ് നിയമവിരുദ്ധമായി തട്ടിയെടുക്കപ്പെട്ടത്.
നറുക്കെടുപ്പിന്റെ ഫലങ്ങളിൽ മനഃപൂർവം കൃത്രിമം കാണിക്കുകയും മേൽനോട്ടത്തിലെ പാളിച്ചകൾ മുതലെടുത്ത് നിയമവിരുദ്ധമായി സാമ്പത്തിക ലാഭം നേടുകയുമാണ് പ്രതികൾ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു. നിയമവിരുദ്ധമായി നേടിയ പണവും വസ്തുവകകളും കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
എന്നും പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിലവിൽ ഇവരെ വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us