Advertisment

കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം ചേര്‍ന്നു: വൈദ്യുതി മുടക്കത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു പ്രശ്നവും ഒഴിവാക്കണമെന്ന് കൗണ്‍സില്‍

കുവൈത്തിലെ വൈദ്യുതോര്‍ജ്ജ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ച് വൈദ്യുതി മന്ത്രി വിശദീകരിച്ചു.

New Update
Untitledidkuwaacda

കുവൈത്ത്: കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം ചൊവ്വാഴ്ച ചേര്‍ന്നു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

Advertisment

കുവൈത്തിലെ വൈദ്യുതോര്‍ജ്ജ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ച് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രി ഡോ. മഹമൂദ് അബ്ദുള്‍ അസീസ് ബുഷെഹ്രി സമിതിയില്‍ വിശദീകരിച്ചു.

ബിയ സ്റ്റേഷന്റെ വിപുലീകരണ പദ്ധതി, പുതിയ അല്‍ സൂര്‍ നോര്‍ത്ത് സ്റ്റേഷന്‍ പദ്ധതി, ഖിറാന്‍ സ്റ്റേഷന്‍ പദ്ധതി, നുവൈസീബ് സ്റ്റേഷന്‍ പദ്ധതി തുടങ്ങിയ നിരവധി പുതിയ പ്രോജക്ടുകളെ കുറിച്ചാണ് വിവരിച്ചത്. 

അടുത്ത വേനല്‍ക്കാലത്ത് വൈദ്യുതി മുടക്കത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു പ്രശ്നവും രാജ്യത്ത് ഒഴിവാക്കുന്നതിന് നടപടികള്‍ വേണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

 

Advertisment