Advertisment

കുവൈറ്റ് സെന്റ് തോമസ് പഴയപള്ളി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തപെട്ടു

പഴയപള്ളി യുവജനപ്രസ്ഥാനം പുതിയതായി പുറത്തിറക്കുന്ന ബുക്ക്‌ മാർക്കിന്റെ പ്രകാശന കർമ്മം ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ.സുബിൻ ഡാനിയേൽ നിർവഹിച്ച്‌ ഇടവകയിലെ സീനിയർ മെമ്പറായിരിക്കുന്ന നൈനാൻ ചെറിയാന് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwUntitled.b.jpg

കുവൈറ്റ്: കുവൈറ്റ് സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ  2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും പുതിയതായി പുറത്തിറക്കുന്ന ബുക്ക് മാർക്കിന്റെ പ്രകാശനവും മംഗഫ് ബഥേൽ ചാപ്പലിൽ വെച്ച് നടത്തപെട്ടു.

Advertisment

യുവജനപ്രസ്ഥാനം സെക്രട്ടറി ജിഞ്ചു ജേക്കബ് ഏവർക്കും സ്വാഗതം ആശംസിച്ച യോഗത്തിൽ ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ. സുബിൻ ഡാനിയേൽ അനുഗ്രഹ പ്രഭാഷണം നൽകി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് വിതരണം ബോബി തോമസ് നല്കി നിർവഹിച്ചു. മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക സെക്രട്ടറി ജോജി ജോൺ, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ സി ബിജു എന്നിവർ ആശംസ രേഖപ്പെടുത്തി.

പഴയപള്ളി യുവജനപ്രസ്ഥാനം പുതിയതായി പുറത്തിറക്കുന്ന ബുക്ക്‌ മാർക്കിന്റെ പ്രകാശന കർമ്മം ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ.സുബിൻ ഡാനിയേൽ നിർവഹിച്ച്‌ ഇടവകയിലെ സീനിയർ മെമ്പറായിരിക്കുന്ന നൈനാൻ ചെറിയാന് കൈമാറി.

ഇടവക ട്രസ്റ്റീ വിനോദ് വർഗീസ്‌, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ ട്രഷറർ റോഷൻ സാം മാത്യു, യുവജനപ്രസ്ഥാനം ജോയിന്റ് സെക്രട്ടറി ജെയിംസ് പോൾ, യുവജനപ്രസ്ഥാനം ആക്ടിങ് ട്രഷറർ റോണി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് മനു ബേബി നന്ദി രേഖപ്പെടുത്തി.

Advertisment